മക്തൂബ് | Maktub
Paulo Coelho₹232.00
“മക്തൂബ്!” അവള് പറഞ്ഞു. ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള് നീ എന്റെ അരികില്‍ തിരിച്ചെത്താതിരിക്കില്ല.എനിക്ക് വിശ്വാസമുണ്ട്. എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ‘ആൽകെമിസ്റ്റ്’ വായിച്ചവര്‍ മറക്കാനിടയില്ലാത്ത വരികള്‍. ആല്കെമിസ്റ്റിനിതാ ഒരു സഹചാരി. മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നു കാണിക്കുന്ന ഒരുപിടി കഥകളും ദൃഷ്ടാന്തങ്ങളും ചേർത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരിൽ ഒരാളായ പൗലോ കൊയ്ലോ രചിച്ച കൃതി. മക്തൂബ് എന്നാൽ ‘രചിക്കപ്പെട്ടത്’ എന്നാണർത്ഥം. ഈ പുസ്തകത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും പരിവർത്തനത്തിന്റെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരൻ. നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ച സത്യങ്ങളെ തുറന്നു കാണിക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. ‘മക്തൂബ് ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല- അനുഭവങ്ങളുടെ കൈമാറ്റമാണ്.’
For details regarding International shipping, you can contact us here or Whatsapp us @ 9400224468

റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
കുമയൂൺകുന്നുകളിലെ നരഭോജികൾ | Kumaon Kunnukalile Narabhojikal
ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ | Orachan Makalkkayacha Kathukal
A Ayyappan Thiranjedutha Kavithakal | എ അയ്യപ്പൻ തെരഞ്ഞെടുത്ത കവിതകൾ
നിരീശ്വരന് | Nireeswaran
നീലച്ചടയന്‍ | Neelachadayan
ബുക്സ്റ്റാള്‍ജിയ | Bookstalgia
ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും | Irupathu Pranayakavithakalum Oru Vishadageethavum 


Reviews
There are no reviews yet.