ബുക്സ്റ്റാള്‍ജിയ | Bookstalgia

P K Rajasekharan

239.00

ഒരു പുതിയ വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍

മലയാള പുസ്തകങ്ങള്‍ സാധ്യമാക്കാന്‍വേണ്ടി ജീവിച്ചവരെയും പുസ്തകങ്ങളില്‍ വലുതായൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ മഹായത്‌നങ്ങളെയും മഹത്തായവയെക്കുറിച്ചെന്നപോലെ മഹത്തായവയായി പരിഗണിക്കപ്പെടാത്ത പുസ്തകങ്ങളെയും കുറിച്ചുള്ള ഓര്‍മയുടെയും അന്വേഷണത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അങ്കനമാണ് ‘ബുക്സ്റ്റാള്‍ജിയ’.
വായനയും ഭാവനയും തമ്മിലുള്ള ചേര്‍ച്ചയുടെ ഏതോ ഗൂഢരസതന്ത്രംകൊണ്ടു മാത്രം എഴുത്തുകാരനായിത്തീര്‍ന്ന ഒരു വായനക്കാരന്‍ തന്റെ വംശത്തിന്റെ അനുഭൂതികളെപ്പറ്റി, സ്മൃതിഭ്രാന്തിസന്ദേഹങ്ങളെപ്പറ്റി, പുസ്തകാതുരത്വത്തെപ്പറ്റി എഴുതിയ കുറിപ്പുകള്‍.

പുസ്തകങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം.

മലയാളപുസ്തകത്തിന്റെ ചരിത്രം എന്നതിനപ്പുറം മലയാളപുസ്ത കത്തിന്റെ അനുഭവചരിത്രം എന്ന അനന്യസാധാരണമായ പദവിയി ലേക്ക് ഈ പുസ്തകം കടന്നുനിൽക്കുന്നു. ഒരു വായനക്കാരന്റെ അനുഭവലോകങ്ങളും ആ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരമായ വസ്തുതകളും ഇത്രമേൽ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല. ഏതൊരു വായനക്കാരി യെയും വായനക്കാരനെയും അതിന്റെ വിമോഹകമായ ഭാഷയുടെ ഭംഗികൾ പിടിച്ചുനിർത്താതിരിക്കില്ല. കവിതയെ തൊട്ടുനിൽക്കുന്ന ഭാഷയുടെ ലോകമാണ് ഇതിലുള്ളത്. സുനിൽ പി. ഇളയിടം

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC457 Categories: ,