മൂടുപടം | Moodupadam

S. K. Pottekkatt

159.00

കഥയുടെ ആദ്യഭാഗം കേരളത്തിലെ ഗ്രാമപ്രദേശത്തും ബാക്കി ഏറെയും ബോംബെയിലുമാണ് നടക്കുന്നത്. ബോംബെ നഗരത്തിലെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ, ഉരുണ്ടുകൂടുന്ന വർഗ്ഗീയവിദ്വേഷം, പടർന്നുപിടിക്കുന്ന ലഹളകളുടെ ഭീകരത ഇതെല്ലാം പൊറ്റെക്കാട്ട് അനുഭവസാക്ഷിത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. മൂടുപടം ഒരു പ്രേമകഥയായി തുടങ്ങിയ നോവലിസ്റ്റ്, ജാതിമതപരിഗണനകൾക്കതീതമായി വളരുന്ന വ്യക്തിഹൃദയബന്ധങ്ങൾ ആ കാലഘട്ടത്തിലെ ചരിത്രപ്രധാന സംഭവമായ ഹിന്ദു-മുസ്‌ലിം ലഹളയുടെ പശ്ചാത്തലത്തിൽ വിഫലമോ ദുരന്തമോ ആകുന്നതിനെയാണ് ചിത്രീകരിക്കുന്നത്. മതവിദ്വേഷത്തിന്റെ വിഷക്കാറ്റിൽ ഒന്നുമറിയാതെ ഉൾനാട്ടിൽ കഴിയുന്ന ഒരു കൊച്ചുകുടുംബം–നിരാലംബമായ ആ ദുരന്താനുഭവപ്രകാശത്തിൽക്കൂടി പൊറ്റെക്കാട്ട് നൽകുന്ന സന്ദേശം വ്യക്തമാണ്. – എം. അച്യുതൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now