എൻെറ കഥ എൻെറ പെണ്ണുങ്ങളുടെയും | Ente Kadha Ente Pennungaludeyum
Indu Menon₹488.00
ആത്മകഥ – ഇന്ദു മേനോൻ
ഇത് കാലത്തിന്റെ , ദേശത്തിന്റെ , മനുഷ്യരുടെ ആത്മകഥയാണ് . ഇഴചേരുകയും പഴിച്ചേരുകയും പുറത്താക്കപ്പെടുന്നവരുടെയും ചരിത്രം. ജനനം മുതൽ മരണം വരെയുള്ള മനുഷ്യ സഞ്ചാരപഥങ്ങൾ .
കളിമണ്ണുപോലെ ചോര നിലിച്ചും മാംസം ഇളംവയലറ്റാർന്നും മൃത്യുവിന്റെ അത്യാസക്തിയിൽ ഞാൻ തീവണ്ടിപ്പടിയിൽ നിന്നു. എക്സ്റ്റൻഷൻ കോഡിന്റെ ചെമ്പുകമ്പികൾ വെളിയിലെടുത്ത് ദേഹത്ത് വരിഞ്ഞു കെട്ടി.ഠ കാര മരണകുടുക്കിൽ പകച്ചു നിന്നു.കണ്ണിരൊപ്പം മുലപ്പാലിറ്റി.മകന്റെ നിലവിളി എന്നെ ഉണർത്തി.
എനിക്കെഴുതാൻ ഒന്നുമുണ്ടായിരുന്നില്ല.കടലാസ്സില്ല, മഷിയില്ല, ആഹ്ലാദങ്ങളുമില്ല.ഇടക്കു തന്നത്താൻ നോക്കുമ്പോൾ നെടുവീർപ്പോടെ ഞാനെന്നെ കാണാറുണ്ട്.അച്ഛനും അമ്മയും പൊന്നുപ്യുപ്പയിൽ നിന്നു, “പൊന്നെ, പൊട്ടേ, പൊടിയെ” എന്ന് പാലൂട്ടി താരാട്ടി വളർത്തിവിട്ട വയൽക്കോതശലഭമായിരുന്നു ഞാനെന്നു തോന്നും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.