വിലായത്ത് ബുദ്ധ | Vilayath Budha
G.R.Indugopan₹179.00
വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്
-സച്ചി, സംവിധായകൻ
ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ആല്‍ഫ | Alpha
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
കഥകള്‍-ഉണ്ണി ആര്
ഹൗസ് ഓഫ് സിൽക്ക്
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
ചോരശാസ്ത്രം | Chorashastram
ശരീര ശാസ്ത്രം | Sareerasaasthram
കോഫി ഹൗസ് | Coffee House
പെണ് പഞ്ചതന്ത്രം മറ്റുകഥകളും | Penpanchathanthram Mattu Kathakalum
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
ആടു ജീവിതം | Aadujeevitham
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal 


Devika Remesh –
ചന്ദനം – ആഹാ, എത്ര മൂല്യമുള്ള വസ്തു, എത്ര നല്ല ഗന്ധം! കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു കുളിർമ. തീട്ടം – ഔവ്, ആ വാക്കുപോലും അറപ്പുളവാക്കുന്നു. എന്നാൽ ഏതൊരു മനുഷ്യനും ദൈന്യദിന ജീവിതത്തിൽ കണ്ടുപോകുന്ന ഈ വസ്തു എങ്ങനെ അരോചകം ആവുന്നു? കാരണം നമുക്കത് ആവശ്യമില്ല. ആവശ്യമുണ്ടെങ്കിൽ അതിനും മൂല്യമുണ്ടല്ലോ. ഉദാ: ഗോമൂത്രം, ചാണകം.
•
അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും കടന്നുപോവുകയും ഇപ്പോഴും മനസ്സുകളിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന സച്ചി എന്ന കലാകാരൻ സിനിമയാക്കാൻ മോഹിച്ച ജി. ആർ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന കഥ വായിച്ചപ്പോൾ തീർച്ചയായും ഇതൊരു ചലച്ചിത്രമാക്കപ്പെടേണ്ട കഥയാണെന്ന് തോന്നി. ‘അയ്യപ്പനും കോശിയും’ സൃഷ്ടിച്ച ഒരു ഉദ്വേഗഭരതമായ അന്തരീക്ഷം ഈ പുസ്തകത്തിനുമുണ്ട്. ഡബിൾ മോഹന്‍ മനസ്സിൽ പൃഥ്വിരാജിന്റെ രൂപമായിരുന്നു. വേറൊരാളെ സങ്കൽപ്പിക്കാൻ പതിമൂന്നാം വയസ്സു മുതൽ അദ്ദേഹത്തെ ആരാധിക്കുന്ന ഈയുള്ളവൾക്കാവില്ല.
•
ഈ കഥ വായിച്ചപ്പോൾ എന്നിൽ ഏറ്റവും ഉണർന്ന ഇന്ദ്രീയം മൂക്കാണ്. ഗന്ധങ്ങൾക്ക് നമ്മുടെ അന്തസ്സിനെയും അഭിമാനത്തിനെയും വരെ അളക്കാനും പ്രതിനിധീകരിക്കാനും കഴിയും. വിയർപ്പു നാറുന്ന കൂലിപ്പണിക്കാരൻ, വിയർപ്പിന്റെ ഗന്ധമുള്ള പെണ്ണ് – ഒരേ വിയർപ്പിനു പല അർത്ഥം, പല മാനം. എല്ലാവർക്കും ഒരേ പോലെ ആകണമെന്നുമില്ല.
•
തനിക്കേറ്റ ദുർഗന്ധത്തിന്റെ, പ്രത്യേകിച്ചു അത് ഉണ്ടായ സാഹചര്യത്തിന്റെ അപമാനം ചന്ദനമുട്ടിയിൽ എരിച്ചു തീർക്കാൻ കാത്തിരിക്കുന്ന ഭാസ്കരൻ, മരംപോലുമാറിയാതെ അതിന്റെ തടി അടിച്ചുമാറ്റാൻ വിദഗ്ദനായ ചന്ദനക്കള്ളൻ ഡബിൾ മോഹൻ, ഒരു കൊള്ളക്കാരൻ പോലും അലിഞ്ഞു പോകുന്നിടത്തും വീറും വാശിയും കെടാത്ത ബുദ്ധിയുള്ള പെണ്ണ് ചൈതന്യം, തെറ്റിയ വഴികൾ മകളിലൂടെ തിരിച്ചു കയറുന്ന അമ്മ ചെമ്പകം, അച്ഛന്റെ നാറ്റം പേറുന്ന മകൻ അനി, ഈ കഥാപാത്രങ്ങളൊക്ക പച്ചമനുഷ്യരാണ്. എന്റെ മനസ്സിൽ കൊളുത്തിയത് വിലായത്ത് ബുദ്ധയുടെ എരിവും, ശർക്കരപ്പാവിന്റെ തിളക്കവുമാണ്.
•
ഭാസ്കരനും മോഹനും രണ്ട് പേരുകൾ മാറ്റാൻ ശ്രമിക്കുന്നു, രണ്ടും ചീത്ത പേരുകൾ. രണ്ടു പേരും വെട്ടാനാണ് തയ്യാറാകുന്നത്. ഒരാൾ മരവും, മറ്റൊരാൾ വഴിയും. ഒരേ കാര്യത്തിന് രണ്ടു മാർഗ്ഗങ്ങളാണ്- ഒരാൾക്കത് ജീവൻ അവസാനിക്കുമ്പോൾ, മറ്റൊരാൾക്ക് പുതിയൊരു ജീവിതം തുടങ്ങാനും. ചന്ദനത്തിനും തീട്ടത്തിനും നിറം മഞ്ഞ. സുഗന്ധവും ദുർഗന്ധവും. ഏതൊന്നും ഇരിക്കേണ്ടിടത്ത് ഇരിക്കുമ്പോഴാണ് മൂല്യമുണ്ടാവുക. ആ തടിയിൽ തീർക്കേണ്ടിയിരുന്ന ബുദ്ധന്മാർ എവിടെ ചെന്നവസാനിച്ചു?