Yanthrakkasera | യന്ത്രക്കസേര
Faizal Khan₹349.00
രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ. പരമ്പരാഗത രാഷ്ട്രീയരീതികളില്‍നിന്നുള്ള വ്യതിചലനമാണ് സാംകുട്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയം ആരുടെയും കുത്തകയല്ല എന്ന സന്ദേശവും നോവല്‍ നല്കുന്നു. പുതിയ കാലത്തിനനുസൃതമായി സാംകുട്ടി അവതരിപ്പിക്കുന്ന കര്‍മ്മപദ്ധതികളെ കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നോവലില്‍ നമുക്കു കാണുവാന്‍ കഴിയുന്നത്. മാറുന്ന ലോകത്തിനെ നയിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയത്തെയാണ് എക്കാലവും ജനങ്ങള്‍ സ്വീകരിക്കുക എന്നു വിളംബരം ചെയ്യുന്ന നോവല്‍ പരമ്പരാഗത രാഷ്ട്രീയസങ്കല്‍പ്പങ്ങള്‍ക്കു േേനര കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയത്തില്‍ സാര്‍ത്ഥകമായി ഇടപെട്ടുകൊണ്ടു മാത്രമേ ജനാധിപത്യസമൂഹത്തില്‍ ഭരണസംവിധാനത്തിലൂടെ നന്മ ചെയ്യാനാകൂ എന്ന് അടിവരയിട്ടു പറയുന്നു, എം.എസ്. ഫൈസല്‍ ഖാന്റെ മൂന്നാമത്തെ നോവലായ ‘യന്ത്രക്കസേര’. -ഡോ. ശശി തരൂര്‍
For details regarding International shipping, you can contact us here or Whatsapp us @ 9400224468

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
ഹൈഡ്രേഞ്ചിയ | Hydrangea 


Reviews
There are no reviews yet.