വയലറ്റിനുള്ള കത്തുകൾ | Violetinulla Kathukal
Kuzhoor Wilson₹160.00
ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട് ആര്.വി.യില്‍ രാജ്യത്തിന്റെ പല ഭാഗങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും വീടിനുള്ളില്‍ത്തന്നെ കഴിയുന്നതായി അയാള്‍ കണക്കാക്കി. കുളിമുറിയിലെ വെളുത്ത ഓടിന്റെ തണുപ്പില്‍ കാലുകള്‍ മുക്കി മൂന്ന് രൂപക്ക് കിട്ടുന്ന സാമ്പിള്‍ പൊതികളില്‍ നിന്നും ഷാമ്പൂ തലയില്‍ പതപ്പിച്ച് കൊണ്ട് അയാള്‍ ഓര്‍മ്മയില്‍ മുഴുകി.
കാര്യങ്ങള്‍ നീ കരുതുന്നത്ര എളുപ്പമല്ല.
എഴുതിക്കഴിഞ്ഞയാള് ഏങ്ങിയേങ്ങിക്കരയുകയും നിന്റെ മുല കുടിച്ചുറങ്ങുവാന് അതിയായി ആഗ്രഹിച്ചത് പറയാന്‍ മറന്ന് ഉറങ്ങിപ്പോകുകയുമായിരുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

Manobhavam Athalle Ellam | മനോഭാവം അതല്ലേ എല്ലാം
A Ayyappan Thiranjedutha Kavithakal | എ അയ്യപ്പൻ തെരഞ്ഞെടുത്ത കവിതകൾ 


Reviews
There are no reviews yet.