ഇരുട്ടിൽ ഒരു പുണ്യാളൻ | Iruttil Oru Punyalan
P.F. Mathews₹135.00
പേമാരിപെയ്യുന്ന പാതിരാവില്‍ വലിയൊരുതുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങിത്തിരിച്ച സേവ്യാര്‍ പിറ്റേന്നാണ് തുറമുഖപട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലെ അവിടെയൊരു ദുര്‍മരണമുണ്ടായി.ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമിത്തങ്ങളും ദുര്‍ശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല.
പി.എഫ്. മാത്യൂസ് ഇരുട്ടില്‍ ഒരു പുണ്യാളന്‍ കാലത്തിലൂടെ, ദേശത്തിലൂടെ, ചരിത്രത്തിലൂടെ, എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവല്‍പോലെ കനം കുറ ഞ്ഞതും ചെറുപുഞ്ചിരി ഉണര്‍ത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷന്‍ മുന്നോട്ടു പോകുന്നു.
Out of stock
Reviews
There are no reviews yet.