ജീവിതത്തിന്റെ രഹസ്യ പാഠങ്ങൾ | Jeevithathinte Rahasya Padangal

Sudha Murty

196.00

പല കാലങ്ങളിലായി സുധാമൂർത്തി വളരെയധികം ആകർഷകവ്യക്തിത്വങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. അവരുടെ ജീവിതങ്ങൾ ഹൃദയസ്പർശിയായ കഥകളെ സൃഷ്ടിക്കുന്നതിനും അതുവഴി മൂല്യവത്തായ പാഠങ്ങൾ അനാവരണം ചെയ്യുന്നതിനും ഇടയാക്കി. എല്ലാം നേടിയിട്ടും സന്തോഷം കണ്ടെത്താനാവാത്ത വിഷ്ണുവും, മറ്റുള്ളവർക്ക് പറയാൻ അവസരം കൊടുക്കാതെ തുടർച്ചയായി സംസാരിക്കുന്ന വെങ്കട്ടും ഈ പുസ്തകത്തിലെ ചില കഥാപാത്രങ്ങളാണ്. ഒരു തീവണ്ടിയാത്രയിലൂടെ എന്നെന്നേക്കുമായി ജീവിതം മാറിമറിഞ്ഞ പെൺകുട്ടിയും ഒരു യാചകനു കുളിക്കാനുള്ള ചൂടുവെള്ളം നല്കി പിന്നീട് ഒരു കുളിക്കടവുതന്നെ സൃഷ്ടിച്ച ഗംഗയും പിന്നെ മറ്റനേകം പേരും. ഇവരെല്ലാം നമ്മുടെ ജീവിതത്തിലേക്ക് നല്കുന്നത് മൂല്യമേറിയ പാഠങ്ങളാണ്. രണ്ട് അമ്മക്കഥകൾ, തിരി കൊളുത്തൂ ഇരുൾ മായട്ടെ തുടങ്ങി കുറെ മികച്ച പുസ്തകങ്ങൾ നമുക്കു നല്കിയ സുധാമൂർത്തിയിൽനിന്നും എല്ലാ വായനക്കാരെയും ആനന്ദിപ്പിക്കാവുന്ന ഹൃദയസ്പർശിയായ കുറെ യഥാർത്ഥ ജീവിതകഥകൾ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
chatsimple