ഗരുഢമാളിക | Garuda Malika
Sunil Parameswaran₹340.00
കൃത്യം പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു നനഞ്ഞ സന്ധ്യയിൽ ഋഷികേശിൽ വെച്ച് സ്വാമി ശാന്തിനികേതൻ എന്നോട് ചോദിച്ചു പൂർവ്വജന്മത്തിൽ താങ്കൾ ഈ പടിക്കെട്ടിലൂടെ ഉരുണ്ടുപോയത് ഓർക്കാൻ കഴിയുന്നുണ്ടോയെന്ന്. ഇല്ലായെന്ന് ഞാൻ മറുപടി പറഞ്ഞു അന്ന് പ്രായം നാൽപ്പത്തി ഏഴ്. ഭൗതിക ജീവിതത്തിന്റെ ശവദാഹവും കഴിഞ്ഞ് എന്റെ തന്നെ ചിതാഭസ്മവുമായി എത്തിയകാലം. അന്ന് രാത്രി ഋഷികേശിലെ ചെറിയ മുറിയിൽ കിടക്കുമ്പോൾ അറിഞ്ഞു, അതിനു മുമ്പുള്ള ഏതോ ജന്മത്തിൽ ഗംഗയുടെ പടിക്കെട്ടിൽ പ്രാണനില്ലാതെ മഴ നനഞ്ഞുകിടന്നത്. പിന്നെ മഞ്ഞുറഞ്ഞ എന്റെ ഭൗതിക ശരീരം ആരോ ഗംഗയിലേക്ക് ഒഴുക്കിവിട്ടത്. ശവങ്ങൾ തിന്നുകൊഴുത്ത മീനുകൾ എത്രയോ കാലം എന്നെ ഭക്ഷിച്ചു. വിശപ്പടക്കിയത്. പൂർവ്വ ജന്മത്തെക്കുറിച്ച് പിന്നീട് ആഴത്തിൽ അറിഞ്ഞപ്പോൾ എന്തിനീ ജന്മം എന്ന ചിന്ത വേട്ടയാടി തുടങ്ങി. ഭ്രാന്തമായ ആ ചിന്ത പോയി അവസാനിച്ചത് ഗരുഡമാളികയിൽ. രാത്രിയുടെ ഭീകരതയിൽ ഭ്രാന്തമായി ഭയന്ന് അലറിവിളിച്ച ഈ ഗരുഡമാളികയിൽ…
ഭൗതികശാസ്ത്രത്തിന്റെ യുക്തികൊണ്ട് അളക്കാന്‍ പറ്റാത്ത ഒരു ലോകം വരച്ചിടുകയാണ് ഗരുഡമാളിക. ഒരു മാന്ത്രികപരിവേഷത്തിന്റെ ശക്തി ജീവിതത്തിന്റെ നെടുങ്കല് സ്വപ്നങ്ങളെ തകര്‍ത്തുകളയുകയാണ് ഈ നോവല്‍. വാസ്തവത്തിലേക്ക്, സത്യത്തിലേക്ക് പാലം പണിയാന്‍ മനുഷ്യശരീരത്തിന്റെ ചില രഹസ്യരേഖകളിലൂടെ സഞ്ചരിക്കുകയാണ് നോവലിസ്റ്റ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിരീശ്വരന് | Nireeswaran
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
Lucifer (Screenplay) | ലൂസിഫർ ( തിരക്കഥ)
മുല്ലപ്പു നിറമുള്ള പകലുകള്‍ - Mullappooniramulla Pakalukal
പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham
ഹൈഡ്രേഞ്ചിയ | Hydrangea
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam 


Reviews
There are no reviews yet.