Ente Katha Ente Anungaludeyum | എന്റെ കഥ എന്റെ ആണുങ്ങളുടെയും
Indu Menon₹399.00
മുപ്പത്തിരണ്ടു വയസ്സുള്ള ഗർഭിണിയായ ഒരു സ്ത്രീ പ്രാണവെപ്രാളത്തോടെ ഓടി. നഗ്‌നമായ അവളുടെ ശരീരമാസകലം ബെൽറ്റിൻ്റെ അടിയേറ്റു തിണർത്ത പാടുകളായിരുന്നു. മുലകളുടെ മാംസളമായ ഭാഗത്ത് ബെൽറ്റിന്റെ ബക്കിൾ കപ്പിയെടുത്ത മാംസക്കുഴിയിൽ ചോര പച്ചച്ചു നിന്നിരുന്നു. തളർന്ന ഉടലുള്ള അവൾ വയറിൽ ചവിട്ടാനുയർത്തിയ കാലുകളെ കെട്ടിപ്പിടിച്ചു കരഞ്ഞു. തല ചവിട്ടിപ്പിടിച്ച് നടുപ്പുറത്ത് മുട്ടുകൈയാൽ ദണ്ഡനമേറ്റപ്പോൾ വയറ്റിലെ കുട്ടി കാൽചവിട്ടിക്കുടഞ്ഞു പിടഞ്ഞു. ചെരുപ്പുകൊണ്ടുള്ള അടിയേറ്റു കണ്ണ് കലങ്ങി വീങ്ങുകയും കവിളുകൾ മുണ്ടിവീക്കക്കാരിയെപ്പോലെ ചീർക്കുകയും ചെയ്‌ത തൻ്റെ ശോഷിച്ച ശരീരത്തെ ആശുപത്രിക്കണ്ണാടിയിൽ അവൾ നോക്കി. അടിയടയാളങ്ങൾ പാമ്പിഴഞ്ഞ തിണർത്ത നീലിച്ച നെഞ്ചും വയറും മുറിവിൻ്റെ പ്രാണവേദനയാൽ മാസങ്ങൾക്കുമുമ്പേ മുലപ്പാൽ ഉറ്റിച്ചുരന്ന മുലകളെ നോക്കി മഹാവിഷാദങ്ങളുടെ കന്യാമറിയം എന്ന് അവൾ സ്വയം വിളിച്ചു.
എഴുത്തുകാരിയായ ഇന്ദുമേനോൻ സ്വന്തം ജീവിതത്തിലെ ചോരചിന്തിയ ഒരേട് വായനക്കാർക്കായി തുറക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.