ഡാവിഞ്ചി കോഡ് | Da Vinci Code (Malayalam)
Dan Brown₹459.00
പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ് രാത്രിയില്‍ അടിയന്തരമായൊരു ഫോണ്‍സന്ദേശം ലഭിക്കുന്നു. ലൂവ്റ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക് സൊനീയര് കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനുള്ളില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പൊലീസ് കാണുന്നു– ഒരു കോഡ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെചിത്രങ്ങളിലേക്കാണ് അത് ലാങ്ഡണെ നയിച്ചത്. വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ സോഫി നെവെ എന്ന ഫ്രഞ്ച് ക്രിപ്റ്റോളജിസ്റ്റും ലാങ്ഡണൊപ്പമുണ്ട്. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കണ്ടുന്നസൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യ സംഘത്തില്‍ അംഗമായിരുന്നു ഴാക് സൊനീയറെന്ന് അവര്‍ക്കു വെളിപ്പെടുന്നു. വിക്ടര്‍യൂഗോ, സര് ഐസക് ന്യൂട്ടന്, ബോട്ടിസെല്ലി തുടങ്ങിയവര്‍ക്കു ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാന്‍ സൊനീയര് തന്റെ ജീവിതം ബലി കൊടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ലാങ്ഡണും സോഫിയും കോഡിന്റെ ചുരുളഴി ക്കണം. അല്ലെങ്കില്‍ പ്രയറിയുടെ രഹസ്യം — വിസ്മയാവഹമായ ചരി്രതസ ത്യം – എന്നെന്നേക്കുമായി നഷ്ടപ്പെടും… അവിസ്മരണീയ വായനാനുഭവം നല്കുന്ന അസാധാരണ നോവല്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 


Reviews
There are no reviews yet.