Anbodu Rajamanickam | അൻബോട് രാജമാണിക്യം
M G Rajamanickam₹304.00
തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ അതിസാധാരണമായ കുടുംബത്തിൽ പിറന്ന്, കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ എ എസ് നേടിയ പെരിയ മനിതന്റെ കഥ. സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറാവാൻ ആഗ്രഹിച്ച് ‘മികച്ച ജില്ലാ കളക്ടർ’ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയ എം ജി രാജമാണിക്യം ഐ എ എസിന്റെ ജീവിതം, ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും പാഠപുസ്തകവുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. സിവിൽ സർവീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കും പകരം വയ്ക്കാനില്ലാത്ത ഒരു പ്രചോദനഗ്രന്ഥമാണ് ‘അൻബോട് രാജമാണിക്യം. “നിങ്ങൾ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാൽ, അതു നേടിയെടുക്കുന്നതിനായി ഈ ഭൂഗോളം മുഴുവനും നിങ്ങൾക്കായി ഗൂഢാലോചന നടത്തിയിരിക്കും.”
കഷ്ടപ്പാടുകളോട് പടവെട്ടി സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറിയ എം.ജി.രാജമാണിക്യത്തിന്റെ കഥ പറയുന്നതാണ് ‘അൻബോട് രാജമാണിക്യം’ എന്ന പുസ്തകം
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഭഗവാൻെറ മരണം | Bhagavante Maranam
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal 


Reviews
There are no reviews yet.