മൂടുപടം | Moodupadam
S. K. Pottekkatt₹179.00
കഥയുടെ ആദ്യഭാഗം കേരളത്തിലെ ഗ്രാമപ്രദേശത്തും ബാക്കി ഏറെയും ബോംബെയിലുമാണ് നടക്കുന്നത്. ബോംബെ നഗരത്തിലെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ, ഉരുണ്ടുകൂടുന്ന വർഗ്ഗീയവിദ്വേഷം, പടർന്നുപിടിക്കുന്ന ലഹളകളുടെ ഭീകരത ഇതെല്ലാം പൊറ്റെക്കാട്ട് അനുഭവസാക്ഷിത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. മൂടുപടം ഒരു പ്രേമകഥയായി തുടങ്ങിയ നോവലിസ്റ്റ്, ജാതിമതപരിഗണനകൾക്കതീതമായി വളരുന്ന വ്യക്തിഹൃദയബന്ധങ്ങൾ ആ കാലഘട്ടത്തിലെ ചരിത്രപ്രധാന സംഭവമായ ഹിന്ദു-മുസ്‌ലിം ലഹളയുടെ പശ്ചാത്തലത്തിൽ വിഫലമോ ദുരന്തമോ ആകുന്നതിനെയാണ് ചിത്രീകരിക്കുന്നത്. മതവിദ്വേഷത്തിന്റെ വിഷക്കാറ്റിൽ ഒന്നുമറിയാതെ ഉൾനാട്ടിൽ കഴിയുന്ന ഒരു കൊച്ചുകുടുംബം–നിരാലംബമായ ആ ദുരന്താനുഭവപ്രകാശത്തിൽക്കൂടി പൊറ്റെക്കാട്ട് നൽകുന്ന സന്ദേശം വ്യക്തമാണ്. – എം. അച്യുതൻ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Reviews
There are no reviews yet.