Amish Shiva Trilogy Series Malayalam – 3 Books Combo
Amish Tripathi₹1,169.00
1) മെലൂഹയിലെ ചിരഞ്ജീവികൾ
തിബറ്റിന്റെ താഴ്‌വാരങ്ങളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്‌മയ കഥ. മെലൂഹ എന്ന സംസ്‌കൃതിയുടെയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്‌കൃഷ്ട രചന.
2) നാഗന്മാരുടെ രഹസ്യം
നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഹത്തായ ഒരു സംസ്‌കൃതിയിലേക്കുള്ള കാല്‍പനിക പര്യവേഷണം.
മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍.
യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി.
ഭാരതീയതയെ പുനരാവിഷ്‌കരിക്കുന്ന കാല്‍പനിക മഹാസൗധം. ടിബറ്റിന്റെ താഴ്‌വരകളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയകഥയാണ് അമീഷ് ത്രിപാഠി ശിവത്രയ പുസ്തകങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.
3)വായുപുത്രന്‍മാരുടെ ശപഥം
മനുഷ്യരാശിക്ക് മുന്നില്‍ തിന്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ കൊടും തിന്മയെ പ്രതിരോധിക്കുവാന്‍ ഒരേയൊരു ഈശ്വരനുമാത്രമേ സാധിക്കുകയുള്ളൂ. നീലകണ്ഠനുമാത്രം!
അനേകം യുദ്ധങ്ങള്‍ക്കു വിധേയമായ ഭാരതഭൂമിയില്‍ പാവനമായ ഒരു ധര്‍മ്മയുദ്ധം അരങ്ങേറുന്നു. എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചാലും എന്തു വില നല്കിയിട്ടായാലും ഈ യുദ്ധത്തില്‍ നീലകണ്ഠനായ ശിവന്‍ പരാജയപ്പെട്ടുകൂടാ.
വായുപുത്രന്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ശിവന്‍ ഊ ഉദ്യമത്തില്‍ വിജയിക്കുമോ?
ആരേയും വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്‌കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത.
അമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.