ഖബർ – Qabar
K. R. Meera₹110.00
മനുഷ്യന്റെ അസ്ഥികൾ മറവുചെയ്യപ്പെട്ടാലും അവന്റെ അസ്തിത്വം ശേഷിക്കുന്നു. ചില ഖബറുകൾ, അവയ്ക്ക് ചിലതൊക്കെ പറയാനും ചോദിക്കാനും തിരിച്ചുപിടിക്കാനും ഉണ്ടാകും. ബാബറി മസ്ജിദ് തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമകാലീന രാഷ്ട്രീയവുമായി ഇടകലർത്തി അവതരിപ്പിക്കുന്ന കെ. ആർ മീരയുടെ പുതിയ നോവൽ. ഹൃദയപൂർവ്വം വായിച്ചിരിക്കേണ്ട ഒന്നാണ് ഈ ചങ്കുറപ്പുള്ള കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
SKU: BC094
Category: Novels
Tags: best malayalam novel, best malayalam novels must read, Books of K R Meera, famous malayalam novels, K R MEERA, k r meera aarachar, k r meera qabar, kabar, khabar, most popular malayalam novels, qabar
Description
Kabar – Malayalam Novel written by KR Meera.
Additional information
Author | |
---|---|
Publisher |
Reviews (1)
Devika Remesh –
ഒരുപാട് എഴുതാൻ തോന്നിയാൽ വാക്കുകൾ കിട്ടാതെ വരും. അതാണ് കെ ആർ മീരയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ എന്റെ അവസ്ഥ. ഇതിൽ എന്തൊക്കെ എഴുതും, എന്തൊക്കെ പറയും എന്ന അവസ്ഥ. സി ഐ ഡി മൂസയിലെ ബിന്ദു പണിക്കരെ പോലെ എന്തൊക്കെ വാരിയെടുത്ത് ഓടണം എന്നറിയാത്ത അവസ്ഥ.
•
‘ഖബർ’ വായിക്കാൻ എടുത്തപ്പോൾ തന്നെ ഭാവന സച്ചിദാനന്ദനും കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങളും യോഗീശ്വരൻ അമ്മാവനും മനസ്സിൽ മായികലോകം തീർത്തുതുടങ്ങിയിരുന്നു. ഒരു ഖബർ സംരക്ഷിക്കാൻ, തന്റെ പൂർവികനെ ബഹുമാനിക്കാൻ, വരും തലമുറക്ക് വേണ്ടി തന്റെ വേരുകൾ കാത്തുവെക്കാൻ തയ്യാറാവുന്നൊരാൾ നീതിപീഠത്തിന്റെ മുന്നിൽ എത്തുമ്പോൾ കണ്ണ് മൂടികെട്ടിയ സ്ത്രീയായ നീതി എന്ത് ചെയ്യുന്നുവെന്ന് വായിച്ചറിയണം.
•
യോഗീശ്വരൻ അമ്മാവനോടൊപ്പം വന്ന ആ രണ്ട് പെൺകുട്ടികൾ – കഴിവുള്ള, കാമ്പുള്ള ദേവതമാർ. ഒരാളെ ചെമ്പിൽ അടച്ചു, ഒരാളെ പനയിൽ തളച്ചു. ഏത് മതമായാലും കഴിവുള്ള പെണ്ണിനെ മൂടിയോ തളച്ചോ ഇടുമെന്ന് പറഞ്ഞു വെക്കുന്നു. പാരമ്പര്യത്തിൽ അമിതമായി അഭിമാനം കൊള്ളുമ്പോൾ പല സത്യങ്ങളും മൂടിവെയ്ക്കേണ്ടതായി വരുമെന്ന് ഭാവനയുടെ അമ്മ പറയുന്നത് എത്ര സത്യം!
•
മുപ്പത്താറുകൊല്ലമായി തന്റെ ഭാര്യയെ കാണാതിരുന്ന എന്നാൽ കൃത്യമായി സീരിയൽ കാണുന്ന അച്ഛൻ, താൻ സ്നേഹിച്ചവരെക്കാൾ സ്നേഹം പട്ടികൾക്ക് തന്നോടുണ്ടെന്ന് മനസ്സിലാക്കുന്ന അമ്മ, ആദ്യ ചുംബനത്തിന് ശേഷം ‘എടീ’ എന്ന് വിളിക്കുന്ന പ്രമോദ് – ഇവരിൽ ആരാണ് അതിഭാവുകത്വമുള്ള കഥാപാത്രങ്ങൾ? ആരുമില്ല.
•
മീരയുടെ ഒരു കഥ വായിച്ച ശേഷം അതിലെ ഒരു പുരുഷകഥാപാത്രത്തോട് പ്രണയം തോന്നുന്നത് ഇതാദ്യം! ആദ്യമായി ഒരു നല്ല പുരുഷൻ. ഒരു തെറ്റും ചെയ്യാത്തവനല്ല അയാൾ, മറിച്ച് ചെയ്ത തെറ്റ് അംഗീകരിക്കാനും മാപ്പ് പറയാനും തയ്യാറാവുന്ന പുരുഷൻ – ഖയാലുദ്ദീൻ തങ്ങൾ. ഈ പുസ്തകം വായിച്ചു മടക്കിയപ്പോൾ മനസ്സിൽ തെളിഞ്ഞത് മുഴുവൻ എഡ്വേർഡ് റോസാപ്പൂവിന്റെ ഗന്ധവും ചുവന്ന റോൾസ് റോയ്സ് കാറും ആ വിടർന്ന കൂണുപോലത്തെ ‘ഭാവന’ എന്ന വീട്ടിലെ സ്വർണ്ണകുഞ്ചിരോമങ്ങളുള്ള അറബികുതിരയും മാത്രം.
•
വിശ്വാസങ്ങൾ അന്ധമായി ഭരിക്കാൻ തുടങ്ങുമ്പോൾ ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുകയും ഒരുപാട് ഖബറുകൾ തകർക്കപ്പെടുകയും ചെയ്യുന്നു. എന്തിന് നാം ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചതാക്കാൻ ശ്രമിക്കണം? എല്ലാവർക്കും തുല്ല്യമായി നിലനിൽക്കാനുള്ള സ്ഥലം ഈ രാജ്യത്തില്ലേ? ഉണ്ട്.