Palakkad:Mithum Charithravum | പാലക്കാട്: മിത്തും ചരിത്രവും

Dr Rajan Chungath

169.00

പാലക്കാട്ടുകാരുടെ സവിശേഷമായ സംസ്കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളില്‍ എഴുത്തുകാരന്‍ കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകള്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കല്‍പ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരൂം അതിന്‍റെ ചരിത്രം കേട്ടറിവുകളിലൂടെ വെളിപ്പെടുത്തുമ്പോള്‍ വായനക്കാരന് ലഭിക്കുന്നത് പുതിയ അറിവുകളാണ്. അട്ടപ്പാടിയുടെയും മണ്ണാര്‍ക്കാടിന്‍റെയും സ്ഥലചരിത്രങ്ങള്‍ ഏറെ ഹൃദ്യമാണ്. ഒറ്റപ്പാലത്തിന്‍റെയും ഷൊര്‍ണ്ണൂരിന്‍റെയും പട്ടാമ്പിയുടെയും ഐതിഹ്യകഥകളോടൊപ്പം അവിടത്തെ നിവാസികളുടെ അനുഭവങ്ങളെയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിന്‍റെ മന സ്ഥിതി ചെയ്യുന്ന കുമരനെല്ലൂരില്‍ തുടങ്ങി പിന്നീട് പാലക്കാട് ജില്ലയിലെ വിവിധ ദിക്കുകളിലുമുള്ള ഔദ്യോഗിക ജീവിതത്തിനിടയില്‍ അവിടത്തെ കാലാവസ്ഥയും നിഷ്കളങ്കരായ ജനങ്ങളും സവിശേഷരീതികളും സംസ്കാരവും മനസ്സിനെ ആകര്‍ഷണ വലയത്തിലാക്കി യതിനാല്‍ നിളാനദിയുടെ ഭാഗമായി, പട്ടാമ്പിയില്‍ സ്ഥിരതാമസമാക്കിയ ഗ്രന്ഥകാരന്‍ പാലക്കാടിന്‍റെ മിഴിവാര്‍ന്ന അഴകിന്‍റെ പൊരുള്‍തേടി കണ്ടെത്തിയ ചരിത്ര സത്യങ്ങളുടെ ആവിഷ്കാരമാണ് ഈ രചന.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1719 Category: