Madanmoksham | മാടൻ മോക്ഷം
Jayamohan₹118.00
ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് ‘മാടന്‍മോക്ഷം’. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് ‘മാടന്‍’. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്. മലയാള നോവല്‍ സാഹിത്യത്തില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതമായൊരു പൊളിച്ചെഴുത്തു നടത്തുന്ന കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ബൊളീവിയൻ ഡയറി | Bolivian Diary
പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham 


Reviews
There are no reviews yet.