Korapappanu Sthuthiyayirikette | കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ!
T. D. Ramakrishnan₹510.00
ടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.
വായനയിൽ നമ്മെ വിഭ്രമിപ്പിച്ച കോരപ്പാപ്പൻ കരിമ്പുലിയുടെ കരുത്തോടെ മടങ്ങിവരികയാണ്, പുതിയ കാലത്തിൻ്റെ എല്ലാ ഹിംസാത്മകതയുടെയും കൗശലത്തിന്റെയും കച്ചവടതന്ത്രങ്ങളുടെയും ആൾരൂപമായി. അധികാരം, കച്ചവടം, ഹിംസ എന്നിവയുടെ കടിഞ്ഞാൺപിടിക്കുന്ന ഇരുൾശക്തികൾ എങ്ങനെ ലോകമെമ്പാടും പടർന്നുകിടക്കുന്നു എന്നും പുതിയ ലോകക്രമം നിശ്ചയിക്കുന്നു എന്നും കാണിച്ചുതരുന്ന അത്യുഗ്രൻ രാഷ്ട്രീയനോവലാണ് കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ!- ബെന്യാമിൻ
ഒരു നോവലിൻറെ രണ്ടാം ഭാഗത്തിനായി വായനാസമൂഹം ഇത്ര ആകാംക്ഷയോടെ കാത്തിരുന്നിട്ടുള്ളത് അപൂർവ്വമായിരിക്കും. നായകനായും പ്രതിനായകനായും ഒരേസമയം പകർന്നാട്ടം നടത്തുന്ന കോരപ്പാപ്പൻ കാലത്തെയും മരണത്തെയും മറികടന്ന് തിരിച്ചുവരുമ്പോൾ കണ്ടതിനെക്കാൾ വിഭ്രാമകവും കേട്ടതിനെക്കാൾ അവിശ്വസനീയവുമായൊരു പ്രപഞ്ചമാണ് തുറക്കപ്പെടുന്നത്.- വി.ജെ. ജയിംസ്
For details regarding International shipping, you can contact us here or Whatsapp us @ 9400224468

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP) 

Reviews
There are no reviews yet.