Killer Metal | കില്ലർ മെറ്റൽ
Mezhuveli Babuj₹238.00
കോണ്‍സുലേറ്റുവഴി സ്വര്‍ണ്ണം പിടിക്കപ്പെട്ട സംഭവത്തിനുശേഷം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കൂടുതല്‍ അലര്‍ട്ടായി. അതോടെ, കള്ളക്കടത്തുസംഘങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി തമിഴ്നാട്ടിലെ എയര്‍പോര്‍ട്ടുകള്‍ മാറി. എയര്‍പോര്‍ട്ടില്‍നിന്നും പച്ചക്കറിവണ്ടികളിലും ആംബുലന്‍സുകളിലുമായി കുമളിയിലും കമ്പംമേട്ടിലും ബോഡിമേട്ടിലും എത്തിച്ചിരുന്ന സ്വര്‍ണ്ണം അവിടെനിന്നാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്. ഒരിക്കല്‍,സ്വര്‍ണ്ണവുമായി പുറപ്പെട്ട ഒരു വാഹനം തമിഴ്നാട് പോലീസിന്റെ പിടിയില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നു. ആ വാഹനത്തിനുള്ളിലെ കിലോക്കണക്കിനു സ്വര്‍ണ്ണവും അതിന്റെ ഉടമയെയും തേടി തമിഴ്നാട് പോലീസില്‍നിന്നുള്ള മിടുക്കരായ ഉദ്യോഗസ്ഥരുടെ ഒരു സംഘം രഹസ്യാന്വേഷണത്തിനായി കേരളത്തിലെത്തുന്നു…
സമാന്തര സാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ച് ശതകോടികളുടെ അധിപരായി, പുറമേ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും അവരുടെ വഴികളില്‍ ഹോമിക്കപ്പെടുന്ന നിരപരാധികളായ സാധാരണക്കാരുടെയും ജീവിതങ്ങളെ തുറന്നുകാട്ടുന്ന, മെഴുവേലി ബാബുജിയുടെ ഏറ്റവും പുതിയ നോവല്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിശബ്ദ സഞ്ചാരങ്ങള്‍ | Nisabda Sancharangal 


Reviews
There are no reviews yet.