ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതികഥകളും
Grandhakarante Maranavum Mattu Bheethikathakalum

Maria Rose

150.00 135.00

റൈറ്റേഴ്സ് ബ്ലോക്ക് നേരിടുന്ന അജയൻ എന്ന എഴുത്തുകാരൻ രചന പൂർത്തിയാക്കാൻ സാനഡു എന്ന പഴയ ബ്രിട്ടീഷ് മാളികയിലേക്ക് പോവുകയാണ്. അസുഖകരമായ മരണങ്ങളുടെയും ഭീതിജനകമായ പ്രാദേശികമിത്തുകളുടെയും പരിവേഷം നിറഞ്ഞു നില്ക്കുന്ന സാനഡുവിലെ അന്തരീക്ഷം മുഷിപ്പ് തീർക്കുമെന്നാണ് അയാൾ പ്രതീക്ഷിക്കുന്നത്.

എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോൾ അയാളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ആ വീടിനെ ചൂഴുന്ന ദുരൂഹതകൾ ഒന്നൊന്നായി ചുരുളഴിഞ്ഞു തുടങ്ങുന്നു.

റൊളാങ് ബാർത്തും സ്‌റ്റീഫൻ കിങ്ങും കൈകോർക്കുന്ന, രചനയുടെ സങ്കേതവും ഭീതിയുടെ രസതന്ത്രവും പരിശോധനാവിധേയമാക്കുന്ന ഭീതികഥ: ഗ്രന്ഥകാരന്റെ മരണം!

ഒപ്പം ബെറ്റി, കാലിൽ കുളമ്പുള്ള മനുഷ്യൻ, കെ. നഗരത്തിന്റെ പതനം, ചുരങ്ങളിൽ ഒരു ദുരൂഹമരണം, സേതുവിന്റെ മരണം: ഒരു കേസ് സ്റ്റഡി എന്നീ ഭീതികഥകളും.

1 in stock

SKU: BC345 Categories: , ,