എഴുത്തുകാരിയുടെ മുറി
Ezhuthukariyude Muri

Virginia Woolf

189.00

ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണമായ ഫെമിനിസ്റ്റ് കൃതിയുടെ ആദ്യ മലയാളപരിഭാഷ.

എന്തുകൊണ്ടാണ് പുരുഷന്മാര്‍ വീഞ്ഞും സ്ത്രീകള്‍ വെള്ളവും കുടിച്ചത്? എന്തുകൊണ്ടാണ് ഒരു ലിംഗം അത്രമാത്രം സമൃദ്ധവും മറ്റേത് അതുപോലെ ദരിദ്രവും ആയത്? ദാരിദ്ര്യം സാഹിത്യരചനയെ ബാധിക്കുമോ? എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയുടെ മുറിയില്‍ തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നു വെര്‍ജീനിയ വുള്‍ഫ്. സാഹിത്യരചനയില്‍ ലിംഗപരവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍ എങ്ങനെ സ്വാധീനിക്കാം എന്നന്വേഷിക്കുന്ന ഈ ക്ലാസിക് പ്രബന്ധത്തില്‍
അവര്‍ പുരുഷമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു; ശബ്ദമില്ലാത്ത സ്ത്രീക്കുവേണ്ടി വാദിക്കുന്നു. വെര്‍ജീനിയയുടെ സന്ദേശം വ്യക്തമാണ്: സാഹിത്യരചന നടത്താന്‍ സ്ത്രീക്ക് സ്വന്തമായി ഒരിടവും വരുമാനവും നിര്‍ബന്ധമാണ്. ഷേക്‌സ്​പിയറിന്റെ അതേ പ്രതിഭയും ബുദ്ധിയുമുള്ള ഒരു സഹോദരി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍, അവള്‍ക്ക് ആത്മാവിഷ്‌കാരത്തിന് അനുവാദമുണ്ടായിരുന്നെങ്കില്‍, സഹോദരനെപ്പോലെ അവളും സര്‍ഗാത്മക ഉയരങ്ങള്‍ കീഴടക്കുമായിരുന്നു എന്ന് വുള്‍ഫ് സമര്‍ഥിക്കുന്നു.

2 in stock

Buy Now