ദിഗംബരന്‍(ഭദ്രാസനം) | Digambaran(Bhadrasanam) – Author Signed

Sunil Parameswaran

189.00

ദിഗംബരനെ കൊല്ലാൻ തീരുമാനിച്ചു. രാത്രിയുടെ ഇരുളിൽ പാപനാശം കടലിലേക്ക് ദിഗംബരനെ ഞങ്ങൾ വലിച്ചെറിഞ്ഞു. ആത്മാവിന് മോക്ഷം കിട്ടാൻ ബലികർമ്മങ്ങളും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞില്ല… മഴപിടിച്ച ഒരു രാത്രിയിൽ ശരീരമാകെ ചിതൽ പിടിച്ച ഒരു മനുഷ്യൻ കടലിൽ നിന്ന് കയറി വരുന്നത് കണ്ടു. നനഞ്ഞ മണലിൽ വിരലുകൾ മാത്രമേ തൊട്ടിരുന്നുള്ളൂ. ചുണ്ടിൽ മരണമന്ത്രം ചൊല്ലിയ ആ മനുഷ്യനെ ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട് ഞാൻ ഞെട്ടി… സിരകളിൽ ഭയത്തിന്റെ ചുടുചോര തണുത്തുറയുന്ന ആ നിമിഷം എന്റെ മനം അയാളുടെ പേര് അറിയാതെ ഉച്ചരിച്ചു പോയി… ദിഗംബരൻ..!

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC1057 Categories: ,