ചെന്നായ | Chennaya

G.R.Indugopan

135.00

മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. ‘ചെന്നായ’ എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു.-അടൂർ ഗോപാലകൃഷ്ണൻ ‘വൂൾഫ്’ എന്ന പേരിൽ ചലച്ചിത്രമാകുന്ന ‘ചെന്നായ’ എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now
SKU: BC349 Categories: ,