Charithram Adrusyamakkiya Murivukal | ചരിത്രം അദൃശ്യമാക്കിയ മുറിവുകള്
Sudha Menon₹238.00
2003 മുതൽ ഇടവേളകളില്ലാതെ ഗവേഷകയും പ്രോഗ്രാം മാനേജരും കൺസൾട്ടന്റുമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിരന്തരം നടത്തിയ നിരവധി മാനങ്ങളുള്ള സാമൂഹ്യപ്രവർത്തനങ്ങളുടെ സാംസ്കാരിക മൂലധനത്തിൽനിന്ന് വേർതിരിച്ചെടുത്ത സ്ത്രീജീവിതാനുഭവങ്ങളുടെ സൂക്ഷ്മചരിത്രപാഠമാണ് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്’. ആറധ്യായങ്ങളിലായി ആറു രാജ്യങ്ങളിൽനിന്നുള്ള ആറ് സ്ത്രീകളുടെ അസാധാരണമായ ജീവിതവും അതുല്യമായ സഹനങ്ങളും അവിശ്വസനീയമായ അതിജീവനവും അടയാളപ്പെടുത്തുന്ന പുസ്തകം. ഈ ആറു സ്ത്രീകളുടെ അനുഭവസാക്ഷ്യങ്ങളിലൂടെ പുസ്തകം ദൃശ്യമാക്കാന് ശ്രമിക്കുന്നത് ആറു ദേശരാഷ്ട്രങ്ങളുടെ സംസ്കൃതികളുടെയും, ചരിത്രങ്ങളുടെയും വേദനിപ്പിക്കുന്ന കണ്ണാടിക്കാഴ്ചയാണ്. ചരിത്രത്തില് രേഖപ്പെടുത്താതെ പോയ ഇരകളുടെ ഓര്മപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്മ്മകള്…
For details regarding International shipping, you can contact us here or Whatsapp us @ 9400224468

പ്രാണന് വായുവിലലിയുമ്പോള് | Pranan Vayuvilaliyumbol
കളക്ടർ ബ്രോ | Collector Bro – Ini Njan Thallatte 


Reviews
There are no reviews yet.