ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം | Indian Communist Partyude Charithram

G Vijayakumar

338.00

1920 മുതല്‍ 1964 വരെയുള്ള കാലയളവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവവികാസങ്ങളും, ഏറ്റെടുത്തു നടത്തിയ പ്രക്ഷോഭ സമരങ്ങളും, ത്യാഗോജ്ജ്വല അദ്ധ്യായങ്ങളും ഓര്‍ത്തെടുക്കുകയാണ് ഈ പുസ്തകത്തിലെ കുറിപ്പുകള്‍. ഈ അരനൂറ്റാണ്ടുകാലം ഏറെ പ്രധാനപ്പെട്ടതാണ്. കമ്മ്യൂണിസമെന്ന ആശയത്തിന് ഇന്ത്യന്‍ മണ്ണില്‍ ബീജാവാപം നല്കാനും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പറ്റിയ സംഘടന രാജ്യമെമ്പാടും കെട്ടിപ്പടുക്കാനും, കൊളോണിയല്‍ വിരുദ്ധ ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു നടത്താനും നടത്തിയ ആദ്യകാല ശ്രമങ്ങള്‍ അതീവ നിര്‍ണ്ണായകമായിരുന്നു. സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടന്ന മുന്നേറ്റങ്ങളില്‍ അണിചേരുവാനും വന്‍ തോതിലുള്ള തൊഴിലാളി കര്‍ഷകപ്രക്ഷോഭങ്ങള്‍ നടത്തുവാനും ഇക്കാലയളവില്‍ കഴിഞ്ഞു. അതോടൊപ്പം പാര്‍ലമെന്ററി രംഗത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും ഒരു പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുവാനും കഴിഞ്ഞു. ഇക്കാലയളവില്‍ രാഷ്ട്രീയ നയസമീപനങ്ങളെ സംബന്ധിച്ച് പാര്‍ട്ടി നടത്തിയ തീക്ഷ്ണമായ ചര്‍ച്ചകളും സംവാദങ്ങളും ആശയപരമായ വ്യക്തതകള്‍ കൈവരിക്കുവാനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുയോജ്യമായ വിപ്ലവ പാത രൂപപ്പെടുത്താനും സഹായിച്ചു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും വളരെ വിലപിടിച്ചതായിരിക്കും ഈ ഗ്രന്ഥം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now