Thava Virahe Keshava | തവ വിരഹേ കേശവ
Maya Kiran₹129.00
അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവകൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിർമ്മാല്യപൂജ അവൾ നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടുകാവിലെത്തുന്ന ഗന്ധർവ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാൽ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികൾക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; ‘രാധികാ തവ വിരഹേ കേശവ…’
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.