Premanagaram – Premalekhanam Combo | പ്രേമാനഗരം – പ്രേമലേഖനം
Bineesh Puthuppanam, Vaikom Muhammad Basheer₹240.00
പ്രേമാനഗരം
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം.
പ്രേമലേഖനം
”ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.” കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. ‘സാറാമ്മയെ ഞാൻ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം’ ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
കോഫി ഹൗസ് | Coffee House
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
ആല്‍ഫ | Alpha 


Reviews
There are no reviews yet.