നിർവാണം – ഓഷോ | Nirvanam – Osho

Osho

338.00

ഉവ്വ്, അഹംഭാവം അത്യന്തം സൂക്ഷ്മമാണ് – ഈ ലോകത്തിലെ സൂക്ഷ്മതമമായ സംഗതി. വാസ്തവത്തിൽ, അത് നിലനില്ക്കുന്നേയില്ല. അതുകൊണ്ടാണ് ആ സൂക്ഷമത. വാസ്തവത്തിൽ, അത് വെറുമൊരു നിഴലാണ്. ഒരസ്തിത്വവുമില്ല അതിന്. എവിടെപ്പോയാലും ആ നിഴൽ നിങ്ങളെ അനുഗമിക്കും. ഓടിമാറാൻ നോക്കിയാൽ നിഴലും നിങ്ങളോടൊപ്പം ഓടുകയായി. നിങ്ങൾ എത്രവേഗത്തിൽ ഓടുന്നുവോ അതേവേഗത്തിൽ ആ നിഴലും നിങ്ങളുടെ തൊട്ടുപിറകേ ഉണ്ടാവും. ഈ നിഴലിൽനിന്ന് രക്ഷപ്പെടുക അസാധ്യമാണെന്ന്
നിങ്ങൾക്കു തോന്നും അപ്പോൾ. അല്ല. അസാധ്യമല്ല അത്. ഒരു വൃക്ഷത്തിന്റെ ചോട്ടിലേക്കു നീങ്ങു, അതിന്റെ തണലിലിരിക്കൂ… നിഴൽ അപ്രത്യക്ഷമാവുകയായി. ഓടിക്കളയരുത്. അതല്ല ആ നിഴലിൽനിന്നു രക്ഷപ്പെടാനുള്ള വഴി. അതൊരു നിഴലാണ്. നിങ്ങൾക്ക് അതിൽനിന്ന് അകന്നുമാറാനാവില്ല.അസ്തിത്വമൊന്നുമില്ല അതിന്. ആ നിഴൽ സൂക്ഷ്മമായിരിക്കുന്നതും അതുകൊണ്ടുതന്നെ. അസ്തിത്വമില്ലാത്തതുകൊണ്ടുതന്നെ അത്യന്തം ശക്തമാണത്. ഇല്ലാത്ത ഒന്നായതുകൊണ്ടുതന്നെ നിങ്ങൾക്ക് അതിൽനിന്നു രക്ഷപ്പെടാനാവില്ലതാനും. കാര്യം ഗ്രഹിക്കാൻ ശ്രമിക്കുക. ഒരു വൻമരത്തിന്റെ തണലിന്നടിയിലേക്കു പോകൂ. അവിടെയിരുന്നിട്ട് ചുറ്റും കണ്ണാടിക്കൂ – ആ നിഴൽ ഉണ്ടായിരിക്കയേ ഇല്ല. ആ വൻതരുവിനെയാണ് ഞാൻ ധ്യാനമെന്നു വിളിക്കുന്നത്. ധ്യാനത്തിന്റെ സങ്കേതത്തിൻ കീഴിലെത്തൂ. അഹംഭാവം അപ്രത്യക്ഷമാവുകയായി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now