നല്ലഭൂമി | Nalla Bhoomi

Pearl S Buck

244.00

ജീവിതത്തിന്റെ നിലനില്പിനും ഉയര്‍ച്ചയ്ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കര്‍ഷക കുടുംബത്തിന്റെ കാലാതീതമായ കഥ പറയുന്ന നോവല്‍. പ്രയത്‌നശാലികളും അമിതമായ ഉത്കര്‍ഷേച്ഛുക്കളുമായ വാങ്‌ലങ്ങും അയാളുടെ ഭാര്യ ഓ-ലാനും അശ്രാന്തപരിശ്രമം കൊണ്ട് ദാരിദ്ര്യത്തെ അകറ്റിനിര്‍ത്തുന്നു; ക്ഷാമം, വെള്ളപ്പൊക്കം മുതലായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നു; ഭൂമിയുടെ ഊര്‍ജ്ജസ്വലതയിലുള്ള വിശ്വാസം കൈവെടിയാതെ നിരന്തരം അദ്ധ്വാനിക്കുന്നു; കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നു. എന്നാല്‍ നോവലിന്റെ ഇതിവൃത്തം അവരുടെ അത്യദ്ധ്വാനത്തിന്റെ ചിത്രീകരണം മാത്രമായി ചുരുങ്ങുന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചീനരുടെ ജീവിതശൈലി പ്രതിബിംബിക്കുന്ന വിവാഹാഘോഷങ്ങള്‍, നയവഞ്ചകരായ ബന്ധുക്കള്‍, സ്വാഭാവികദുരന്തങ്ങള്‍, കലാപങ്ങള്‍, ജനന മരണങ്ങള്‍, കൗമാരത്തിന്റെ ക്ഷിപ്രക്ഷോഭാവേശങ്ങള്‍, വെപ്പാട്ടികള്‍, കറുപ്പിനോടുള്ള അടിമത്തം എന്നീ ചേരുവകള്‍കൊണ്ട് ‘ദി ഗുഡ് എര്‍ത്ത്’ എന്ന നോവലിനെ നാടകീയമായ ജീവിതമുഹൂര്‍ത്തങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ വരഞ്ഞ മേലങ്കിയാല്‍ മനോഹരമാക്കിയിരിക്കുന്നു. നോബേല്‍ സമ്മാനാര്‍ഹയമായ എഴുത്തുകാരിയുടെ ഏറ്റവും ഉജ്ജ്വലമായ കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC245 Category: