മതിലകം രേഖകൾ | Mathilakam Rekhakal 1

S Uma Maheshwari

444.00

ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രസാക്ഷ്യങ്ങളാണ് മതിലകം
രേഖകള്‍. ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ദിനംപ്രതിയുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം പത്തു
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച് അനുസ്യൂതം തുടര്‍ന്നുപോന്നു. മുപ്പതു ലക്ഷം താളിയോലകളിലായി വ്യാപിച്ചുകിടക്കുന്ന ഇവയെ അടിസ്ഥാനമാക്കി രചിച്ച ഈ പുസ്തകം നിരവധി ചരിത്രസത്യങ്ങള്‍ അനാവരണം ചെയ്യുകയും പല സംഭവങ്ങള്‍ക്കും ആധികാരികമായ വിശദീകരണം നല്‍കുകയും ചെയ്യുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ രാജ്യത്തിന്റെയും ദൈനന്ദിനകാര്യങ്ങള്‍ പകര്‍ന്നുതരുന്ന നിരവധി സംഭവകഥകള്‍ നിറഞ്ഞ ഈ പുസ്തകം ചരിത്രതത്പരരായ ഏതൊരാള്‍ക്കും തീര്‍ച്ചയായും പ്രയോജനപ്പെടും.ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ രാജ്യത്തിന്റെയും ആധികാരിക ചരിത്രരേഖകള്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468