പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും
Parayipetta Panthirukulam : Aithihyavum Charithravum

Dr Rajan Chungath

169.00

കാലമേറെ കഴിഞ്ഞിട്ടും അഗ്നിഹോത്രിയും പാക്കനാരും നാറാണത്തുഭ്രാന്തനും പെരുന്തച്ചനുമെല്ലാം നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. എന്നാല്‍ ഈ കഥ ചരിത്രമോ ഐതിഹ്യമോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. ഈ കഥയുടെ സത്യം അന്വേഷിക്കുന്ന പുസ്തകമാണ് ഡോ. രാജന്‍ ചുങ്കത്തിന്റെ പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും എന്ന പുസ്തകം. കാര്‍ബണ്‍ ഡേറ്റിങ്, ഡി എന്‍ എ ടെസ്റ്റ് തുടങ്ങിയ ആധുനിക ശാസ്ത്രീയ സങ്കേതങ്ങളുടെ പിന്‍ബലത്തില്‍ പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയിലേയ്ക്ക് ഒരന്വേഷണം നടത്തുകയാണ് ഡോ. രാജന്‍ ചുങ്കത്ത് പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും എന്ന പുസ്തകത്തില്‍. ഐതിഹ്യസമാഹാരങ്ങള്‍, കഥാശേഖരങ്ങള്‍, സാഹിത്യചരിത്രങ്ങള്‍, ജീവചരിത്രങ്ങള്‍, എന്നിങ്ങനെ പന്തരുകുലവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

SKU: BC495 Categories: ,