Kulasthreeyum Chanthappennum Undayathengane? | കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?

J Devika

369.00

കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീർത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളിൽ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം​ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകൾ സമകാലിക മലയാളി സമൂ​ഹ​ത്തിന്റെ ലിം​ഗപരമായ പ്രത്യേകതകളെ, സമസ്യകളെ, തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല.

ഈ പ്രശ്നങ്ങൾ ഒരളവുവരെ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാൽ രാഷ്ട്രീയചരിത്രം എന്ന വ്യവസ്ഥാപിത ധാരണ മാറുന്നതനുസരിച്ച് വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകളിൽ ചരിത്രവിജ്ഞാനത്തിനും വീക്ഷണത്തിനും മുന്തിയപ്രാധാന്യമുണ്ടെന്ന് നാം സമ്മതിച്ചുതുടങ്ങിയിരിക്കുന്നു. പുരാരേഖശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേർ മാത്രം പങ്കുവയ്ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവർ​ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്.

ഈ വെളിച്ചത്തിൽ, കൂടുതൽ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹ്യബന്ധങ്ങൾ നിർമ്മിക്കാനും വ്യക്തികൾക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ. ആധുനികകേരളീയ സ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിം​ഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നു.

സാമാന്യവായനക്കാർക്കും ചരിത്രപഠനത്തിലേക്കു കടക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും സഹായകമായ ആമുഖപുസ്തകമാണിത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now