കാറ്റിന്റെ നിഴല്‍ | Kaattinte Nizhal

Carlos Ruiz Zafon

492.00

പതിനഞ്ച് മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ട, 2001 ൽ എഴുതപ്പെട്ട സ്പാനിഷ് നോവൽ. സ്പാനിഷ് അഭ്യന്തരയുദ്ധത്തിനുശേഷമുള്ള കാലം. ബാർസിലോണയിലെ പഴയ പുസ്തകങ്ങളുടെ ഒരു നിഗൂഢമായൊരു ശ്മശാനത്തിൽനിന്ന് അച്ഛനൊപ്പം വന്ന പത്തുവയസ്സുള്ള ഡാനിയേൽ, ജൂലിയാൻ കറക്സിന്റെ ദി ഷാഡോ ഓഫ് ദി വിൻഡ് എന്ന പുസ്തകമെടുക്കുന്നു. ഇവിടെനിന്ന് ഒരാൾ ഒരു പുസ്തകമെടുത്താൽ, അവർ ജീവിതകാലം മുഴുവൻ അത് സംരക്ഷിക്കണം. അജ്ഞാതനായ ആ എഴുത്തുകാരന്റെ മറ്റ് കൃതികളൊന്നും പിന്നീട് ഡാനിയേലിന് കിട്ടുന്നില്ല. ഡാനിയൽ മുതിർന്നപ്പോൾ ഒരു രാത്രി ആ നോവലിലെ കഥാപാത്രത്തിനോട് സാമ്യമുള്ള വിചിത്രമായ ഒരു രൂപം അദ്ദേഹത്തെ സമീപിക്കുന്നു. ഈ എഴുത്തുകാരന്റെ എല്ലാ കൃതികളുടെ അവസാന കോപ്പിയും തേടിപ്പിടിച്ച് കത്തിക്കാ നായി നടക്കുന്നയാൾ. ദി ഷാഡോ ഓഫ് ദി വിൻഡ് കഥയ്ക്കുള്ളിലെ കഥയാണ്. എഴുത്തുകാരന്റെ ജീവിതം അന്വേഷിച്ചു പോകുന്ന ഡാനിയേൽ, മറവിയുടെ അഗാധതയിൽ ആണ്ടുകിടക്കുന്ന പ്രണയത്തിന്റെയും അഗമ്യഗമനത്തിന്റെയും നിഗൂഢമായ ലോകം കണ്ടെത്തുന്നു.

ഒരു കുറ്റാന്വഷണ നോവലിന്റെ വേഗവും ഉത്കണ്ഠയും എല്ലാം വായനക്കാർക്കു നൽകുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത. വ്യത്യസ്ത കഥാ പാത്രങ്ങളിലൂടെ ബാഴ്സിലോനയുടെ പഴയ ചരിത്രത്തിന്റെ നിഴലുകളും പുതിയ സമൂഹത്തിന്റെ രഹസ്യങ്ങളും ഗ്രന്ഥകാരൻ അനാവരണം ചെയ്യുന്നു. ഇവിടെ പുസ്തകം ജീവചൈതന്യമുള്ള ഒരു വസ്തുവായി മാറുന്നു. വായന ഒരനുഷ്ഠാനവും. വിസ്മരിക്കപ്പെട്ട പുസ്തകങ്ങൾക്ക് ഒരു സെമിത്തേരി എന്ന ആശയമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. – എം.ടി. വാസുദേവൻനായർ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock