ഇരട്ടമുഖമുള്ള നഗരം
Irattamukhahamulla Nagaram

Benyamin

200.00 179.00

പാകിസ്ഥാനിലേക്ക് ഒരു യാത്രപോവുക അത്ര സുഖകരമായ ഒരനുഭവമല്ല. ബെന്യാമിന്‍ പാകിസ്ഥാന്‍ പര്യടനത്തിനു തനിക്കു ലഭിച്ച ഒരവസരത്തെ ധീരതയോടെ സ്വീകരിക്കുകയാണ് ചെയ്തത്. 2015-ല്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങളാണ് ബന്യാമിന്‍ ‘ഇരട്ടമുഖമുള്ള നഗരം’ എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്.

കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ. ചോര ചിന്തുന്ന സ്ഫോടനങ്ങൾ, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ – മതവും രാഷ്ട്രീയവും പട്ടാള വാഴ്ച്ചയും ചേർന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വർഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോൽത്സവം..

1 in stock