Dear Neeraj | ഡിയർ നീരജ്
Jailaxmi Sreenivasan₹170.00
സന്തോഷവും സന്താപവും തമ്മിലുള്ള, ജീവിതവും മരണവും തമ്മിലുള്ള സംവാദ മാണ് യഥാർത്ഥത്തിൽ Dear നീരജ്’ എന്ന നോവൽ. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്‌നം കാണുന്ന കഥാപാത്ര ങ്ങളാണ് അതിൻ്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല. മറിച്ച് അഭാവത്തിലും ഓർമകളുടെ നാളത്തെ കെടാതെ ചേർത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ച’മാക്കുന്ന പ്രണയത്തിൻ്റെ മാന്ത്രികതയെയാണ് നോവൽ ആവിഷ്‌കരിക്കുന്നത്. ജീവിതാവസാനംവരെ അവിവാഹിതയായി നിന്ന് നീരജിനെ പ്രണയിക്കുന്ന അനുപമയും ഓർമപോലും നഷ്ടപ്പെട്ട ഭർത്താവിനെ ആത്മാവായി സ്നേഹിക്കുന്ന മധുമിതയും സ്നേഹത്തിന്റെ മായാത്ത രണ്ട് അടയാളങ്ങളാണ്. ആരുടേതാണ് യഥാർത്ഥ പ്രണയം? എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.