ദന്തസിംഹാസനം | Danthasimhasanam
Manu S Pillai₹768.00
ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. സാർവ്വജനീനസ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത, ചൈനീസ് വ്യപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന- പിച്ചിച്ചീന്തപ്പെടുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘർഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
തടവറയിൽനിന്ന്
കഥയെഴുത്ത് | Kadhayezhuth
സീത - മിഥിലയിലെ വീരനായിക | Sita- Midhilayile Veeranayika
ഒറ്റമരപ്പെയ്ത്ത് | Ottamarappeythu
പൂക്കളുടെ പുസ്തകം | Pookkalude Pusthakam
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
മനുഷ്യരാശിയുടെ കഥ | Manushyarasiyude Katha
മകൻെറ കുറിപ്പുകൾ | Makante Kurippukal
ഇന്ത്യയുടെ മഹത്വം ബുദ്ധിസത്തിലൂടെ | Indiayude Mahathwam Buddhisathiloode 


Reviews
There are no reviews yet.