Anandabhadram – Digambaran -Bhadrasanam Combo | അനന്തഭദ്രം നോവൽ – ദിഗംബരന് – ഭദ്രാസനം
Sunil Parameswaran₹489.00
അനന്തഭദ്രം
രണ്ടായിരത്തി മൂന്നിൽ മലയാളമനോരമ ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ജനപ്രിയനോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി(മാന്ത്രിക നോവൽ). ദിഗംബരൻ എന്ന യുവമാന്ത്രികന്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥപറയുന്നു ഈ മാന്ത്രികനോവൽ.
രണ്ടായിരത്തിനാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്തു ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിതഅവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.
ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന വ്യത്യസ്ത മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.
ദിഗംബരന്(ഭദ്രാസനം)
ദിഗംബരനെ കൊല്ലാൻ തീരുമാനിച്ചു. രാത്രിയുടെ ഇരുളിൽ പാപനാശം കടലിലേക്ക് ദിഗംബരനെ ഞങ്ങൾ വലിച്ചെറിഞ്ഞു. ആത്മാവിന് മോക്ഷം കിട്ടാൻ ബലികർമ്മങ്ങളും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞില്ല… മഴപിടിച്ച ഒരു രാത്രിയിൽ ശരീരമാകെ ചിതൽ പിടിച്ച ഒരു മനുഷ്യൻ കടലിൽ നിന്ന് കയറി വരുന്നത് കണ്ടു. നനഞ്ഞ മണലിൽ വിരലുകൾ മാത്രമേ തൊട്ടിരുന്നുള്ളൂ. ചുണ്ടിൽ മരണമന്ത്രം ചൊല്ലിയ ആ മനുഷ്യനെ ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട് ഞാൻ ഞെട്ടി… സിരകളിൽ ഭയത്തിന്റെ ചുടുചോര തണുത്തുറയുന്ന ആ നിമിഷം എന്റെ മനം അയാളുടെ പേര് അറിയാതെ ഉച്ചരിച്ചു പോയി… ദിഗംബരൻ..!
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഈ നിമിഷത്തിൽ ജീവിക്കൂ
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
വിശുദ്ധ റുകൂനിയ | Visudha Rukooniya
Gopi Diaries - Veettilekku Varunnu | ഗോപി ഡയറീസ് - വീട്ടിലേക്ക് വരുന്നു
Gopi Diaries Sneham Ariyunnu | ഗോപി ഡയറീസ് - സ്നേഹം അറിയുന്നു 


Reviews
There are no reviews yet.