Snow Lotus | സ്‌നോ ലോട്ടസ്

Lt.Colonel Dr.Sonia Cherian

297.00

കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. -സക്കറിയ

ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1627 Category: