മായി | Maayi

Geetanjali Shree

255.00

ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുര്‍ബ്ബലയായി കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന നോവല്‍. പെണ്ണായി ജനിക്കുന്നത് മറ്റുള്ളവര്‍ക്കായി അദ്ധ്വാനിച്ച് ചത്തൊടുങ്ങാനാണെന്ന് സ്ത്രീകളുംവിശ്വസിച്ചുപോന്ന കാലത്ത് ആരോടും പരാതിയും പരിഭവവും പറയാത്ത, ആവലാതികളില്ലാതെ വീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണിത്. എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമകളുടെ നേര്‍ക്ക് പോരാടാനുള്ള ഊര്‍ജ്ജം മക്കള്‍ നല്‍കുന്നു. പക്ഷേ, അമ്മ എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം. കാലങ്ങളായി സ്ത്രീമനസ്സില്‍ അലിഞ്ഞുചേര്‍ന്ന ശീലങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യണമെന്ന അറിവ് മക്കള്‍ക്കുണ്ടാകുന്നു.
ബുക്കര്‍ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീയുടെ ആദ്യ നോവല്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now