വി ഫോർ വിയറ്റ്നാം | V For Vietnam

Mitra Satheesh

229.00

മിത്ര സതീഷിന്റെ വിയറ്റ്നാം ഒരു സോളോ യാത്ര വായിച്ചപ്പോൾ ഇതാ, എത്രയോ സ്ത്രീകൾ സ്വപ്നം കണ്ട യാത്രയുടെ ആവേശം ഒരു സ്ത്രീ സാക്ഷാത്ക്കരിച്ചിരിക്കുന്നു എന്നോർത്ത് ഞാൻ ആവേശഭരിതയായി. അതിമനോഹരമായ പുസ്തകം ലളിതമായ ഭാഷ സഞ്ചാരത്തിന്റെ ഓരോ വഴിയിലും വായനക്കാരെ ഒപ്പം നടത്തുന്നത് വ്യക്തതയുള്ള വിവരണം. ഒരു കഥ പോലെ വായിക്കുകയും ഉദ്വേഗംകൊള്ളുകയും സ്നേഹിക്കുകയും ചെയ്യാവുന്ന പുസ്തകം. – കെ.ആർ. മീര

മിത്രയുടെ യാത്രാവിവരണം വായിക്കുമ്പോൾ എവിടെ യുമുള്ള മനുഷ്യരുടെ നന്മയിൽ വിശ്വാസമർപ്പിച്ച് ഒറ്റയ്ക്ക് യാത്രപോകുന്ന ഒരു സ്ത്രീ ആ നന്മയെ തൊട്ടറിയുന്നതായി നമുക്കനുഭവപ്പെടും. വിയറ്റ്നാമിനെക്കുറിച്ചെഴുതപ്പെട്ട നൂറുകണക്കിന് പലതരം പുസ്തകങ്ങളുണ്ടെങ്കിലും, ഈ സവിശേഷ മായ കാഴ്ചപ്പാടും നിലപാടുമാണ് മിത്രയുടെ ലഘു യാത്രാവിവരണത്തെ ഹൃദ്യമാക്കുന്നത്. – ഒ.കെ. ജോണി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now