ഉറവിടങ്ങള്‍ | Uravidangal

Jayamohan

172.00

പ്രശസ്ത തമിഴ് എഴുത്തുകാരനായ ജയമോഹന്റെ ആത്മകഥാപരമായ ഉപന്യാസങ്ങള്‍ അടങ്ങിയ സമാഹാരം. കവിതയുടെ ഉറവ പടരുന്ന രചന.

ജയമോഹനെക്കുറിച്ചല്ല, ജയമോഹനിലൂടെയാണ് ഇപ്പുസ്തകം. അതാണ് കേവലമായ ആത്മകഥയും സാഹിത്യരൂപമായ ആത്മകഥയും തമ്മിലുള്ള അന്തരം. ഇ.എം.എസ്സിന്റെ ആത്മകഥയും പാത്തുമ്മായുടെ ആടും തമ്മിലുള്ള അന്തരം. നോവലോ കവിതയോ ചെയ്യുന്നതിലധികം ചിലപ്പോൾ കവിതയും ചിലപ്പോൾ നോവലും ആയി മാറുന്ന ആത്മകഥാഭാഗങ്ങൾകൊണ്ട് ജയമോഹൻ ചെയ്യുന്നു. “ഞാൻ എന്നെ അറിയുന്നതുപോലെ വളരെ നന്നായി എനിക്ക് മറ്റാരെയെങ്കിലും അറിയാമായിരുന്നെങ്കിൽ എന്നെപ്പറ്റിത്തന്നെ ഞാനിത്രമാത്രം പറയാൻ പാടില്ലാത്തതാണ്… മാത്രമല്ല ഓരോ എഴുത്തുകാരനോടും ഞാൻ ആവശ്യപ്പെടുക അയാളുടെ സ്വന്തം ജീവിതത്തെ സംബന്ധിച്ചുള്ള ലളിതവും ആത്മാർഥവുമായ ഒരു വിവരണം, അല്ലാതെ മറ്റു മനുഷ്യരെപ്പറ്റി അയാളെന്ത് കേട്ടിട്ടുണ്ട് എന്നല്ല’ എന്ന് പറയുന്നുണ്ട് തോറോ വാൾഡൻ ആദ്യ അധ്യായത്തിൽ, ജയമോഹനിലെ ഞാൻ ഏതു കല്പിത കഥാപാത്രത്തോളവും സഞ്ചരിക്കുന്നു; അകത്തും പുറത്തും. ലോകം അയാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC475 Category: Tags: ,