തിരികൊളുത്തു ഇരുൾ മായട്ടെ | Thirikoluthu Irul Mayatte

Sudha Murty

254.00

സാമൂഹികപ്രവർത്തകയും അദ്ധ്യാപികയും കന്നട കഥാകൃത്തുമായ സുധാമൂർത്തി ഇംഗ്ലിഷിലെഴുതിയ പുസ്തകത്തിന്റെ വിവർത്തനം. പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കുറിപ്പുകൾ ഹൃദയത്തിൽനിന്നു നേരിട്ടുള്ള ജീവിതപ്രകീർത്തനങ്ങളാണ്. അവരുടെ പ്രവർത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം ഇവയിൽ കാണാം. വിവേകവും ഉപഹാസങ്ങളും നിറഞ്ഞ ഋജുവായ ശൈലി. പത്രഭാഷയിൽ നഷ്ടമായേക്കാവുന്ന ഉൾക്കാഴ്ചകൾ ഈ സംഭവവിവരണങ്ങളിൽ പ്രതിഫലിക്കുന്നു. ദാരിദ്ര്യത്തിലേക്കും ദുരിതങ്ങളിലേക്കും വൻ പ്രഖ്യാപനങ്ങളുടെ അകമ്പടിയില്ലാതെ കടന്നുചെന്ന് സാധാരണ മനുഷ്യരിലെ അസാധാരണ മനോഗുണങ്ങൾ കണ്ടെത്താനവർക്കാവുന്നു. മണ്ണും പുഴയും പുൽക്കൊടിയും മരങ്ങളും വില്ക്കപ്പെടാനാകില്ല എന്ന മഹാസന്ദേശം ഓർമ്മപ്പെടുത്തുന്ന ആദിവാസിവൃദ്ധന്റെ വിദ്യാസമ്പന്നതയും നിരക്ഷരയായ ഗ്രാമീണസ്ത്രീയുടെ ആത്മവിശ്വാസവും അവർ തൊട്ടറിയുന്നു, സ്വാനുഭവങ്ങളിലൂടെയുള്ള പരിചയവും വിലയിരുത്തലും വൈയക്തികമുദ്ര പതിയുന്ന ഓരോ വിവരണവും ഒഴുക്കോടെ വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്. വിവർത്തനം : പ്രമീളാദേവി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now