തീവണ്ടി യാത്രകൾ | Theevandiyathrakal

Siyaf Abdulkhadir

189.00

ഒരു എഞ്ചിൻ ​ഡ്രൈവറുടെ ഓർമകൾ

മഴനനഞ്ഞ റെയിൽവേ ട്രാക്കിൽ മതിമറന്ന് നൃത്തം ചെയ്യുന്ന ആൺമയിൽ. അടുത്തെവിടെയോ മരച്ചില്ലയിൽ ഇരിക്കുന്ന പ്രണയിനിക്കു വേണ്ടിയാവണം. കാറ്റുവായിക്കുന്ന ഈണത്തിലും മഴയുടെ താളത്തിലുമുള്ള ആ മയൂരനൃത്തം ദൂരേനിന്ന് തീവണ്ടി എൻജിന്റെ ലുക്ക്ഔട്ട് ഗ്ലാസിലൂടെ കണ്ടു രസിച്ചുകൊണ്ടിരുന്ന എൻജിൻ ​ഡ്രൈവർ ഒരു നിമിഷം പേടിയോടെ ഓർത്തു; തീവണ്ടിയുടെ വരവ് അവൻ അറിയുന്നില്ല. ഹോൺ മുഴക്കിയും ഒച്ചവെച്ചും മയിലിനെ ട്രാക്കിൽനിന്നും ഓടിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ദ്രപ്രസ്ഥ എക്സ്പ്രസ്സ് കുതിച്ചു പായുകയാണ്…
ഇരുപതുവർഷത്തിലധികമായി തീവണ്ടിയുടെ ലോക്കോ പൈലറ്റായി ജീവിക്കുന്ന ഒരാളുടെ അനുഭവക്കുറിപ്പുകൾ. തീവണ്ടികളും റെയിൽവേസ്റ്റേഷനുകളും പ്രകൃതിയും മനുഷ്യരുമെല്ലാം കടന്നുവരുന്ന യാത്രപോലെയുള്ള അസാധാരണമായ ഓർമക്കുറിപ്പുകളുടെ സമാഹാരം.

1 in stock

SKU: BC398 Category: