രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതകള്‍ | Rogathuramaya Snehathinte 225 kavithaigal

Jinesh Madappally

225.00

ഒരു പാത്രത്തിലും കൊള്ളാതെ പരന്നൊഴുകുന്ന ഒരു മധുര വിഷത്തെയെന്നോണം, സ്നേഹനിർവചനങ്ങൾക്കൊന്നും പാകമാകാത്ത തൻ്റെപാരവശ്യത്തെ ആവിഷ്‌കരിക്കുകയാണ്, പലമട്ടിൽ, ഭിന്നസ്ഥായികളിൽ ഈ തരുണകവി. അനേക തന്ത്രികളുള്ള ഏകാകിതയുടെ വിചിത്രവാദ്യത്തെയെന്നപോലെ അയാൾ തന്നിലെ സ്നേഹാതുരമായ അനാഥചേതനയെ മീട്ടിനോക്കുന്നു. അപ്പോൾ പുറപ്പെടുന്ന തിക്തവും മധുരവുമായ വേദനകളുടെ സ്വരമാണ് ഈ ആലാപനങ്ങൾക്ക്.

നിരവധിയായ പീലിപ്പെരുക്കങ്ങളാൽ സ്വയം വിടർന്നാവിഷ്ക രിക്കുന്ന വ്യസനമയൂരത്തിൻ്റെ സ്നേഹനടനം പോലെ ഈ കവിതകൾ. അതിൽ നിന്നൊരു പീലിമാത്രമായോ പീലിക്കണ്ണിലെ ശോകച്ഛവി മാത്രമായോ വേറിട്ടുകാണാനാവില്ല.
— സജയ് കെ.വ്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now