റബേക്ക | Rebecca

Rajeev Sivashankar

214.00

പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക. ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ. മലയാളിസമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി രചിച്ച നോവൽ.

3 in stock

SKU: BC421 Categories: ,