രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി | Rathrinjaranaya Branch Secretary

Gafoor Arackal

148.00

കേരളത്തിന്റെ സമീപകാലചരിത്രത്തിലെ സവിശേഷമായ അടരുകളിലൊന്നിലെ സൂക്ഷ്മാനുഭവങ്ങളെ ചരിത്രമായി പുനർവിന്യസിക്കുന്ന നോവലാണ് ഗഫൂർ അറയ്ക്കലിന്റെ രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലാരംഭിച്ച് സമകാലികലോകം വരെ പടർന്നുകിടക്കുന്ന കാലയളവാണ് ഈ നോവലിന്റെ കാലപരമായ അതിർത്തി. മൂന്നോ നാലോ പതിറ്റാണ്ടുകൾ ദൈർഘ്യം വരുന്ന ഈ കാലയളവിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവചരിത്രവുമായി ചേർത്തുവയ്ക്കുന്ന ആഖ്യാനമായാണ് ഗഫൂർ തന്റെ നോവൽ സംവിധാനം ചെയ്തിട്ടുള്ളത്. വണ്ടിപ്പേട്ട എന്ന പ്രാന്തമേഖലകളിലൊന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ലോകനാഥന്റെ ജീവിതത്തിലൂടെയും സ്വപ്നത്തിലൂടെയും നോവൽ മാറിമാറി സഞ്ചരിക്കുന്നു. അതുവഴി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സുദീർഘചരിത്രത്തെ നോവലിലെ താരതമ്യേന വളരെ ചെറിയ കഥനമേഖലയിലേക്ക് ആനയിക്കാൻ നോവലിസ്റ്റിന് കഴിയുന്നു. അതുവഴി ചരിത്രത്തിന്റെ വിശാലഭൂപടം ഒരു ഗ്രാമത്തിന്റെ കോണിലെ കോളനികളിലൊന്നിലെ അനുഭവലോകമായി ഇതൾ വിരിയുകയും ചെയ്യുന്നു. – സുനിൽ പി ഇളയിടം

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC884 Category: Tag: