Rathri 12-nu Shesham – Saira Books Combo | രാത്രി പന്ത്രണ്ടിന് ശേഷം – സൈറ കോംബോ
Akhil P Dharmajan, Anurag Gopinath₹520.00
സൈറ
ജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്
– ജി.ആർ ഇന്ദുഗോപൻ.
രാത്രി പന്ത്രണ്ടിന് ശേഷം
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ. അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു: ബാണാസുരൻ രക്ഷിക്കട്ടെ!
For details regarding International shipping, you can contact us here or Whatsapp us @ 9400224468




Reviews
There are no reviews yet.