പരല്‍മീന്‍ നീന്തുന്ന പാടം | Paralmeen Neenthunna Paadam

C V Balakrishnan

249.00

ഉത്തരകേരളത്തിൻ്റെ ഉത്തരഭാഗങ്ങളിൽ ബാല്യം ജീവിച്ച ഒരാളുടെ ഭൂതകാലസഞ്ചാരങ്ങൾ കേരളത്തിലെ പല ഭാഗങ്ങളിലെയും ഭൂതകാലവുമായി ഐക്യപ്പെടുന്നു. ഉത്തരകേരള ഗ്രാമവ്യവസ്ഥയുടെ ഒട്ടനവധി വ്യതിരിക്തതകൾ എഴുത്തുകാരൻ്റെ ബാല്യസ്‌മൃതികളുമായി ഇടകലർന്ന് ആലേഖനം ചെയ്യപ്പെടുന്നു. അതിനാൽ സി.വി. ബാലകൃഷ്ണന്റെ ‘പരൽമീൻ നീന്തുന്ന പാടം’ എന്ന ഈ ഓർമസഞ്ചാരം ഒരു വ്യക്തിയിലേക്കോ ഒരു ദേശത്തേക്കോ മാത്രമൊതുങ്ങുന്നില്ല. ഒരു ഭാഷാസമൂഹത്തിൻ്റെ ചില ഭൂതകാലബന്ധങ്ങളിലേക്കുള്ള സൂക്ഷ്‌മമായ നോട്ടമായി അതു മാറുന്നു.

– കെ.ബി. പ്രസന്നകുമാർ

മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സി.വി. ബാലകൃഷ്‌ണൻ്റെ ബാല്യകൗമാര സ്‌മരണകളുടെ പുസ്‌തകം

കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now