ഒറിജിൻ | Origin
Dan Brown₹552.00
ചിഹ്നശാസ്ത്രജ്ഞനായ പ്രൊഫസർ റോബർട്ട് ലാങ്ഡൺ ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒരു പ്രധാന പ്രഖ്യാപനത്തിൽ പങ്കെടുക്കുന്നതിനായി സ്‌പെയിനിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിൽ എത്തുന്നു. ഹൈടെക് കണ്ടുപിടിത്തങ്ങളിലൂടെയും ധീരമായ പ്രവചനങ്ങളിലൂടെയും പ്രശസ്തനായ എഡ്മണ്ട് കിർഷാണ് ആ പ്രഖ്യാനം നടത്തുന്നത്. എന്നാൽ ലോകത്തെത്തന്നെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീടവിടെ അരങ്ങേറുന്നത്. മറഞ്ഞിരിക്കുന്ന ചരിത്രത്തിന്റെയും മതത്തിന്റെയും ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന റോബർട്ട് ലാങ്ഡന് ഭരണകൂടത്തിന്റെയും നിഗൂഢസംഘങ്ങളുടെയും ഭീഷണികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. ജിജ്ഞാസയും ഗൂഢാലോചനയും അന്വേഷണങ്ങളും നിറഞ്ഞ ഒറിജിൻ വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കുന്ന വായനാനുഭവം പകരുന്നു. ആധുനിക കലയും ചിഹ്നങ്ങളും കിർഷിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും നിറഞ്ഞ ഒറിജിനിലൂടെ രചനയുടെ ഡാൻ ബ്രൗൺ മാജിക് വീണ്ടും. വിവർത്തനം: സുരേഷ് എം.ജി
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

പുസ്തകപ്പുഴു | Pusthakappuzhu
പെണ്മാറാട്ടം | Penmaaraattam
മഞ്ഞവെയില് മരണങ്ങള് | Manjaveyil Maranangal 


Reviews
There are no reviews yet.